നെടുമ്പാശേരി അപകടം; സുഹൈൽ അമിതമായി മദ്യപിച്ചെന്ന് പരിശോധനാഫലം

അതേസമയം, സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

By Senior Reporter, Malabar News
nedumbassery car accident-suhail sajeev
സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായി റിപ്പോർട്. അതേസമയം, സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

കാക്കനാട് ലാബിൽ നടത്തിയ ശാസ്‌ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ സ്‌ഥിരീകരിച്ചത്‌. പോലീസ് കസ്‌റ്റഡിയിലുള്ള സുഹൈലിനെ ഇന്നലെ അപകട സ്‌ഥലത്തും നെടുമ്പാശേരിയിലെ ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് സുഹൈലിനെ വാനിൽ ഇരുത്തിയാണ് തെളിവെടുത്തത്. മറ്റു പ്രതികളെ കൊണ്ടുവന്നില്ല.

അപകടം നടന്ന ഞായറാഴ്‌ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ സുഹൈലിന് മർദ്ദനമേറ്റതിനാൽ കനത്ത പോലീസ് കാവലിലാണ് ഇപ്പോൾ പ്രതിയെ താമസിപ്പിക്കുന്നത്. പരിസരവാസികളായ കെവി വർഗീസ് കണിയത്ത്, ജോജിൻ കെ ഈരാളിൽ സാക്ഷിമൊഴികൾ പോലീസ് രേഖപ്പെടുത്തി. നെടുമ്പാശേരി മാരിയറ്റ് ബാറിൽ കഴിച്ച മദ്യത്തിന്റെ അളവും സമയവും സുഹൈൽ വിശദീകരിച്ചു.

പ്രതികളുടെ വിരലടയാളം കാറിലെ വിരലടയാളങ്ങളുമായി ഔത്തുനോക്കി സ്‌ഥിരീകരിച്ചു. പ്രേരണാക്കുറ്റം ചുമത്തിയ മറ്റു മൂന്ന് പ്രതികളെയും ചോദ്യം ചെയ്‌ത ശേഷം നാലുപേരെയും കോടതിയിൽ ഹാജരാക്കി. തുടർന്ന് കാക്കനാട് ബോസ്‌റ്റൽ സ്‌കൂളിലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE