കർക്കിട വാവ്; ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ

By Syndicated , Malabar News
K Surendran
Ajwa Travels

കോഴിക്കോട്: കര്‍ക്കിടക വാവ് ദിനത്തിൽ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല.

വീടുകളില്‍ ബലിതര്‍പ്പണം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും സംവിധാനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. ബലി തർപ്പണത്തിന് സൗകര്യമൊരുക്കാൻ ഹൈന്ദവ സംഘടനകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കര്‍ക്കിടക വാവ് ദിവസമായ ഓഗസ്‌റ്റ് 8 ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഒഴിവാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബലി തർപ്പണത്തിനായി ഹൈന്ദവ വിശ്വാസികൾക്ക് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

Read also: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE