സ്വർണ നേട്ടത്തിനൊപ്പം ലോക റാങ്കിങ്ങിൽ രണ്ടാം സ്‌ഥാനത്ത്; അഭിമാനമായി നീരജ്

By Team Member, Malabar News
Neeraj Chopra
നീരജ് ചോപ്ര
Ajwa Travels

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സ് വേദിയിലെ സ്വർണമെഡൽ ജേതാവായ ഇന്ത്യൻ കായിക താരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും നേട്ടം. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനത്തേക്കാണ് നീരജ് ചോപ്ര ഉയർന്നത്. ടോക്യോ വേദിയിൽ വമ്പൻ താരങ്ങളെ പിന്തള്ളി സ്വർണമണിഞ്ഞ 23കാരനായ നീരജിന്റെ കരിയറിലെ തന്നെ മികച്ച റാങ്കാണിത്.

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിന് മുൻപ് താരം ലോക റാങ്കിങ്ങിൽ 16ആം സ്‌ഥാനത്തായിരുന്നു. എന്നാൽ ടോക്യോ ഒളിമ്പിക്‌സ് വേദിയിലെ മികച്ച പ്രകടത്തിന് ശേഷം 14 സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്‌ഥാനത്തേക്ക്‌ ഉയരുകയായിരുന്നു. നിലവിൽ 1,315 പോയിന്റോടെയാണ് നീരജ് ചോപ്ര രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ 1,396 പോയിന്റോടെ ഒന്നാം റാങ്കിൽ തുടരുന്നത് ജർമനി താരം ജോഹന്നാസ് വെറ്ററാണ്. 2021 7 തവണ ജാവലിൻ ത്രോയിൽ 90 മീറ്റർ കടന്ന വെറ്ററിന് പക്ഷേ ടോക്യോയിൽ മികച്ച പ്രകടം പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് 87.58 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര സ്വർണം നേടിയത്.

Read also: കർണാടക ബിജെപി എംഎല്‍എയുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE