ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയുടെ കാറും ജീപ്പും അജ്‌ഞാതര്‍ തീയിട്ട് നശിപ്പിച്ചു. ബുധനാഴ്‌ച രാത്രിയാണ് സംഭവം. ബൊമ്മനഹള്ളി എംഎല്‍എ സതീഷ് റെഡ്‌ഡിയുടെ വാഹനങ്ങളാണ് നശിപ്പിച്ചത്. രാത്രി കാറിന് തീവെച്ചശേഷം അക്രമിസംഘം രക്ഷപെടുകയായിരുന്നു. രാത്രി ഒന്നരയോടെ വാഹനങ്ങളുടെ ബാറ്ററി പൊട്ടിത്തെറിച്ച ശബ്‌ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നതെന്നും കാറും ജീപ്പും കത്തുന്നതാണ് താൻ കണ്ടതെന്നും എംഎല്‍എ പറഞ്ഞു.
റെഡ്‌ഡിയുടെ ഫോര്‍ച്യൂണര്‍ കാറും മഹീന്ദ്ര താര്‍ ജീപ്പുമാണ് അക്രമിസംഘം നശിപ്പിച്ചത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്ത ഏർപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
Read also: നരബലി; അസമിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി