രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം

By Syndicated , Malabar News
karnataka-bjp-president
Ajwa Travels

ബംഗളുരു: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന് ബിജെപി.​ ഉപതിരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ്​ പ്രതിഷേധവുമായി രംഗത്തെത്തി.

മയക്കുമരുന്നിന് അടിമയായ വ്യക്‌തിയാണ്‌ രാഹുൽ ഗാന്ധിയെന്നും മയക്കമുമരുന്ന്​ ഇടപാടുകാരുമായി അടുത്ത ബന്ധമുള്ളയാളാണെന്നും കട്ടീൽ പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ പക്കൽ​ തെളിവുകളുണ്ടെന്നും കട്ടീൽ കൂട്ടിച്ചേർത്തു. അതേസമയം, നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. നുണ പ്രചാരണം നടത്തി വാർത്ത സൃഷ്​ടിക്കുകയാണ്​ ബിജെപിയെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

Read also: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം തിരച്ചിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE