ഗുവാഹത്തി: അസമിലെ ചരൈദോ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തി. നരബലി നടത്തിയ മന്ത്രവാദിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിങ്കളാഴ്‌ച തേയില തോട്ടത്തിലെ വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.
കുട്ടിയെ കാണാതായതോടെ സഹോദരി പോലീസിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് ചൊവ്വാഴ്‌ച രാത്രി സിങ്‌ലു നദിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. നദീതീരത്ത് ചുവന്ന പട്ടും പൂജക്കായി ഉപയോഗിച്ച മറ്റു വസ്‌തുക്കളും കണ്ടെത്തി. ബാലികയെ നരബലി നല്‍കിയതാണെന്ന് പോലീസ് അറിയിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉൾപ്പടെ പത്തുപേരെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്. പ്രദേശത്ത് ഇതിനുമുമ്പും നരബല നടന്നിട്ടുണ്ടെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. 2016ല്‍ നാല് വയസുകാരിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
Read also: ഇഒഎസ്-03 വിക്ഷേപണ പരാജയം; സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ