ഹൈദരാബാദ്: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03ന്റെ വിക്ഷേപണ പരാജയത്തിന് കാരണം സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നെന്നും സാങ്കേതിക തകരാര്‍ മൂലം മൂന്നാം ഘട്ടമായ ക്രയോജനിക് ജ്വലനം നടന്നില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
പുലര്‍ച്ചെ 5.43ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ബഹിരാകാശ ദൗത്യമാണ് പാളിയത്. രണ്ട് തവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമായിരുന്നു ഇന്ന് നടന്നത്. രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹണമാണിത്.
വിക്ഷേപണത്തിന് ശേഷം 18 മിനിറ്റിനകം ജിഎസ്എൽവി-എഫ് 10 റോക്കറ്റ് ഉപഗ്രഹണത്തെ ഭ്രമണപഥത്തിൽ എത്തിക്കുമെന്നാണ് കരുതിയതെങ്കിലും മൂന്നാം ക്രയോജനിക് ഘട്ടത്തിൽ വിക്ഷേപണം പാളുകയായിരുന്നു. പ്രകൃതി ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന ഉപഗ്രഹ ദൗത്യമാണ് പരാജയപ്പെട്ടത്.
Read also: ഹിമാചലിലെ മണ്ണിടിച്ചിൽ: 13 മരണം; 30ഓളം പേരെ കാണാതായി