ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ മാപ്പ് പാഠ്യപദ്ധതിയിലും

By News Desk, Malabar News
MalabarNews_modi-and-nepale-pm-kp-sharma
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം (പഴയ ചിത്രം)
Ajwa Travels

ഡെല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മാപ്പ് തയ്യാറാക്കി പാര്‍ലമെന്റിന്റെ അംഗീകാരം നേടിയ നേപ്പാള്‍, അത് പാഠ്യപദ്ധതിയിലും നാണയ കൈമാറ്റ മാര്‍ഗ നിര്‍ദ്ദേശങ്ങളിലും ഉള്‍പ്പെടുത്തി. മൂന്നു മാസം മുന്‍പാണ് ഉത്തരാഖണ്ഡിലെ പിത്തോറഗര്‍, കാലാപനി പ്രദേശങ്ങള്‍ നേപ്പാളിന്റെ മാപ്പില്‍ ഉള്‍പ്പെടുത്തിയത്.

‘നേപ്പാളിലെ ഭൂമിശാസ്ത്രവും പ്രദേശ അതിര്‍ത്തിയും’ എന്ന പാഠ്യ ഭാഗത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠ പുസ്തകത്തിലാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ മാപ്പ് നല്‍കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ കലാപാനിയുടെ തര്‍ക്ക പ്രദേശം നേപ്പാളിന്റെ പ്രദേശമായി പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, നേപ്പാളിലെ ഒരു രൂപയുടെയും രണ്ട് രൂപയുടെയും പുതിയ നാണയങ്ങളിലെ രാഷ്ട്ര ഭൂപടത്തില്‍ പുതിയ മാപ്പ് അച്ചടിക്കാനും അനുമതി ആയിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ മന്ത്രിസഭയും രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്കുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

Read Also: ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ്ങില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE