എൻസിസി കേഡറ്റുകൾക്കായി പുതിയ ആപ്പ്; പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു

By Desk Reporter, Malabar News
Rajnath sing_2020 Aug 27
Ajwa Travels

ന്യൂഡൽഹി: രാജ്യത്തെ എൻസിസി കേഡറ്റുകളുടെ ഓൺലൈൻ പരിശീലനത്തിനായി പ്രതിരോധ വകുപ്പ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഡൽഹിയിൽ ഇന്ന് ‘ഡിജിഎൻസിസി’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കിയത്. ചടങ്ങിൽ എൻസിസി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് രാജീവ്‌ ചോപ്രയും പങ്കെടുത്തു.

” കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എൻസിസി കേഡറ്റുകളുടെ പരിശീലനം പൂർണമായും മുടങ്ങിയിരുന്നു. അതിന് ബദലായാണ് പുതിയ ആപ്പ് പുറത്തിറക്കാൻ തീരുമാനിച്ചത് “- കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ അറിയിച്ചു.

സ്കൂളുകളും കോളേജുകളും സമീപഭാവിയിലൊന്നും തുറക്കാനുള്ള സാധ്യതകളില്ലാത്തതിനാൽ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കേഡറ്റുകൾക്ക് പരിശീലനം ഉറപ്പാക്കാനാണ് ശ്രമമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ‘ഡിജിഎൻസിസി’ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിൽ പരിശീലനത്തിനുള്ള സിലബസ്, വീഡിയോകൾ, മുൻ വർഷ ചോദ്യങ്ങൾ എന്നിവയും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE