കോഴിക്കോട്: പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് സ്‌ഥലം ലഭ്യമായി. ജലവിഭവ വകുപ്പിന്റെ 50 സെന്റ് സ്‌ഥലം ആഭ്യന്തര വകുപ്പിന് കൈമാറാനാണ് ഉത്തരവ്. പെരുവണ്ണാമൂഴി റോഡരികിലാണ് സ്‌ഥലം ലഭ്യമായത്. ഡാമിനടുത്ത് ജലസേചന വകുപ്പിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്‌റ്റേഷൻ കെട്ടിടം ജീർണിച്ചതോടെ പന്തിരിക്കര ടൗണിലെ വാടക കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
പെരുവണ്ണാമൂഴി വനമേഖലയും പരിസരങ്ങളും മാവോയിസ്‌റ്റ് അധിനിവേശ പ്രദേശങ്ങളായതോടെ സ്‌റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴിയിൽ റവന്യൂ വകുപ്പിലെയും, ജലവിഭവ വകുപ്പിലെയും അധികൃതരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. തുടർന്ന് നടപടി ആവശ്യപ്പെട്ട് എംഎൽഎ കളക്‌ടർക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
Read Also: ആശങ്ക വേണ്ട, ഏത് സാഹചര്യവും നേരിടാൻ തയ്യാർ; റവന്യൂ മന്ത്രി