ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടു

By News Bureau, Malabar News
cyclone-Bay of Bengal
Representational Image
Ajwa Travels

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

അതേസമയം അറബിക്കടലിലെ ശക്‌തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരളാ തീരത്ത് നിലവിൽ ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഇന്ന് പൊതുവെ മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.

എന്നാൽ നാളെ മുതൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു. ചൊവ്വ മുതൽ വ്യാഴം വരെ 7 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്കില്ല.

Most Read: ആന്ധ്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; കേരളത്തിലൂടെയുള്ള 9 ട്രെയിനുകൾ റദ്ദാക്കി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE