സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക പുതിയ സർക്കാർ; വിദ്യാഭ്യാസ വകുപ്പ്

By News Desk, Malabar News
school reopening in kozhikode
Representational image
Ajwa Travels

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യത ഇല്ലെന്നും കോവിഡ് വ്യാപനം കുറഞ്ഞാൽ സ്‌കൂളുകൾ തുറക്കുന്നതിൽ തടസം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

എന്നാൽ ഈ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയതായി അധികാരത്തിൽ വരുന്ന സർക്കാരാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ തടസമില്ലാതെ പൂർത്തിയാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

കോവിഡ് വ്യാപനത്തെ തുടർന്ന് കർശന സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിച്ചാണ് പരീക്ഷകൾ നടത്തുന്നത്. ഈ പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.

Also Read: സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE