ക്യുആര്‍ കോഡ് ഇനി ഇന്‍സ്റ്റഗ്രാമിലും

By Team Member, Malabar News
Malabarnews_intagram
Representational image
Ajwa Travels

കൂടുതല്‍ ബിസിനസ് അക്കൗണ്ടുകളെ ആകര്‍ഷിക്കുന്നതിനായി ക്യുആര്‍ കോഡ് സംവിധാനം പുറത്തിറക്കി ഇന്‍സ്റ്റഗ്രാമും. ഏതെങ്കിലും മൊബൈല്‍ ക്യാമറ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുവാനും അത് വഴി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ മനസിലാക്കുവാനും കഴിയുന്ന സംവിധാനത്തിനാണ് ഇന്‍സ്റ്റഗ്രാം തുടക്കമിട്ടത്.

ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ക്യുആര്‍ കോഡ് ലഭ്യമാകുക.ആപ്ലിക്കേഷന്റെ സെറ്റിംഗ്‌സ് വഴി ഈ സംവിധാനം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാം. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഏത് ക്യാമറയും ഇതിനുവേണ്ടി ഉപയോഗിക്കാന്‍ സാധിക്കും.

ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്കും ബിസിനസ് അക്കൗണ്ടുകള്‍ക്കും ഉപകാരപ്രദമായ രീതിയിലാണ് പുതിയ അപ്‌ഡേറ്റ് തയാറാക്കിയിരിക്കുന്നത്. ബിസിനസുകള്‍ കണ്ടെത്തുവാനും, പ്രവര്‍ത്തിസമയം, വാങ്ങിക്കാവുന്ന സാധനങ്ങള്‍ എന്നിവ മനസിലാക്കുന്നതിനും, അക്കൗണ്ട് പിന്തുടരുന്നതിനുള്ള ഓപ്ഷനുകള്‍ക്കു വേണ്ടിയും ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇന്‍സ്റ്റഗ്രാമിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മാത്രമേ പുതിയ അപ്‌ഡേറ്റ് ലഭിക്കുകയുള്ളു.

നേരത്തെ ഇന്‍സ്റ്റഗ്രാം പ്രൊപ്രൈറ്ററി കോഡ് സംവിധാനം പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമിന്റെ ക്യാമറ വഴി മാത്രം സ്‌കാന്‍ ചെയ്യാവുന്ന കോഡ് ആണിത്. പുതിയ അപ്‌ഡേറ്റിലൂടെ ക്യുആര്‍ കോഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഏതൊരു ക്യാമറ അപ്ലിക്കേഷന്‍ ഉപയോഗിച്ചും പ്രൊഫൈല്‍ വിവരങ്ങള്‍ ലഭ്യമാകും.

ക്യുആര്‍ കോഡ് ജനറേറ്റുചെയ്യുവാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ സെറ്റിംഗ്‌സ് ഓപ്ഷന്‍ ആണ് തുറക്കേണ്ടത്. ഇതില്‍ മറ്റു സംവിധാനങ്ങളോടൊപ്പം ക്യുആര്‍ കോഡും കാണാവുന്നതാണ്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുടെ യൂസര്‍നെയിമോ നെയിംടാഗോ ആയാണ് ഇത് കാണാനാകുക. സേവ് ചെയ്തതിന് ശേഷം മാത്രമേ ക്യുആര്‍ കോഡ് ആയി മാറുകയുള്ളൂ. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്തമായ നിറങ്ങള്‍, ഇമോജികള്‍ എന്നിവ കോഡില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനുള്ള സംവിധാനവും സ്‌ക്രീനിന്റെ താഴെയായി കാണാം. സേവ് ചെയ്ത് കഴിഞ്ഞാല്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്ന ഓപ്ഷനുകള്‍ വഴി കോഡ് പങ്കുവെക്കുവാനും സാധിക്കും.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാം വഴിയുള്ള ചെറുകിട വ്യവസായങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ഇത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്റെ പുതിയ അപ്‌ഡേറ്റ് വരുന്നത്. ചെറുകിട വ്യവസായങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി ‘സപ്പോര്‍ട്ട് സ്മാള്‍ ബിസിനസ്’ എന്ന സ്റ്റിക്കറും അടുത്തിടെ ഇന്‍സ്റ്റഗ്രാം തുടങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കാവുന്ന ഈ സംവിധാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ അപ്‌ഡേറ്റും ഇന്‍സ്റ്റഗ്രാം പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാകുമെന്നതില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE