കുരിശടിക്ക് മുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

By News Bureau, Malabar News
new born baby found
Ajwa Travels

കൊട്ടാരക്കര: വാളകം ബഥനി സ്‌കൂള്‍ ജങ്ഷനിലെ കുരിശടിക്കുമുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.

ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ് കുരിശടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചില്‍ കേട്ടെത്തിയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ജനപ്രതിനിധികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ശിശുവിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചു. 2.7 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം രണ്ടുവര്‍ഷംമുമ്പും ഇതേ കുരിശടിക്കുമുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു.

Most Read: എച്ച്ആർഡിഎസിലെ ജോലി; വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE