തൊഴില്‍ തേടുന്നവര്‍ക്ക് രക്ഷയാകാന്‍ ഗൂഗിളിന്റെ ജോബ് ആപ്പ്

By Team Member, Malabar News
Malabarnews_kormo
Representational image
Ajwa Travels

തൊഴില്‍ അന്വേഷകര്‍ക്ക് സഹായകമാകാന്‍ കോര്‍മോ ജോബ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനും ജോലികള്‍ക്ക് അപേക്ഷിക്കാനും ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നതിനും സഹായിക്കുന്ന ഗൂഗിളിന്റെ ആപ്പ് ആണ് ഇന്ത്യയിലെത്തിയത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഗൂഗിളിന്റെ ഈ സേവനം ലഭ്യമാകുക.എന്‍ട്രി ലെവലിലുള്ള തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ഉപകരിക്കും വിധമാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്.

ബംഗ്ലാദേശില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കോര്‍മോ ജോബ്സിന് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും പുതിയ ആപ്പ് പരീക്ഷിക്കുവാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്. കോര്‍മോ ജോബ്‌സ് എന്ന ബ്രാന്‍ഡിന് കീഴിലായാണ് ഗൂഗിളിന്റെ പുതിയ സംരംഭം വരുന്നത്.

ഗൂഗിളിന്റെ തന്നെ പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ വഴി കോര്‍മോ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ജോബ്‌സ് സ്‌പോട് എന്ന ബ്രാന്‍ഡിന് കീഴിലായിരുന്നെന്ന് മാത്രം.

കോര്‍മോ ജോബ്‌സ് എങ്ങനെ ഉപകാരപ്രദമാകാം?

• കോര്‍മോ ജോബ്‌സ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ പരിചപ്പെടുത്തി നല്‍കുന്നു

• എക്‌സ്പീരിയന്‍സ് ഇല്ലാത്തതിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെടുന്നത് ഇനി ഒഴിവാക്കാം

• വിവിധ തൊഴിലുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുവാനും ഇതിലൂടെ സാധിക്കുന്നു

• വിവിധ വിപണികളിലെ ബിസിനസ് സംരംഭങ്ങളെ തൊഴിലന്വേഷകരുമായി ബന്ധിപ്പിക്കുകയെന്നതാണ് ഈ ആപ്പിന്റെ പ്രഥമലക്ഷ്യം. ഇതിലൂടെ സംരംഭകര്‍ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുവാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സ്ഥാപനങ്ങള്‍ കണ്ടെത്തുവാനും കഴിയുന്നു

• എന്‍ട്രി ലെവലിലുള്ള തൊഴിലവസരങ്ങള്‍ പരിചയപെടുന്നതിനും ജോലികള്‍ക്കാവശ്യമായ പുതിയ കഴിവുകള്‍ പഠിച്ചെടുക്കുവാനും ഈ അപ്ലിക്കേഷന്‍ അവസരമൊരുക്കുന്നു

• ബിസിനസ്, റീടൈല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലെ ജോലികള്‍ ഈ ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് മുന്നിലേക്കെത്തുന്നു

ഇതിനോടകം 10 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നേടികൊടുക്കാനായെന്ന് കോര്‍മോ ആപ്പ് അവകാശപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു ആപ്പ് തികച്ചും ഉപകാരപ്രദമായിരിക്കും. സൊമാറ്റോ, ഡന്‍സോ തുടങ്ങിയ കമ്പനികള്‍ ഇതിനോടകം കോര്‍മോ ആപ്പിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE