ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ്; യുകെ കോടതിയെ സമീപിച്ച് നീരവ് മോദി

By Trainee Reporter, Malabar News
Ajwa Travels

ലണ്ടൻ: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവുകൾക്ക് എതിരെ യുകെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി. ലണ്ടനിലെ വെസ്‌റ്റ് മിൻസ്‌റ്റർ കോടതിയുടെയും യുകെ ആഭ്യന്തര സെക്രട്ടറികളുടെയും ഉത്തരവുകളെ അപ്പീലിൽ നീരവ് മോദി ചോദ്യം ചെയ്‌തു.

ഇന്ത്യയിൽ നീതിയുക്‌തമായ വിചാരണ ഉണ്ടാകില്ലെന്നും ദുർബലമായ തെളിവുകളാണ് തനിക്കെതിരെ അന്വേഷണ സംഘം നിരത്തിയതെന്നും നീരവ് മോദി ആരോപിച്ചു. രാഷ്‌ട്രീയക്കാർ തന്നെ ലക്ഷ്യം വെക്കുകയാണ്. ഇന്ത്യൻ ജയിലുകളിലെ സ്‌ഥിതി ദയനീയമാണെന്നും നീരവ് അപ്പീലിൽ ചൂണ്ടിക്കാട്ടി. നിലവിൽ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് നീരവ് മോദിയെ പാർപ്പിച്ചിരിക്കുന്നത്.

Read also: ‘ഹലോ ഡോക്‌ടർ’; കോവിഡ് രോഗികൾക്കായി മെഡിക്കൽ ഹെൽപ്‌ലൈനുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE