‘ഹലോ ഡോക്‌ടർ’; കോവിഡ് രോഗികൾക്കായി മെഡിക്കൽ ഹെൽപ്‌ലൈനുമായി രാഹുൽ ഗാന്ധി

By Desk Reporter, Malabar News
Rahul will not be Congress Lok Sabha Leader
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ബാധിതർക്കായി മെഡിക്കൽ ഹെൽപ്‌ലൈൻ ആരംഭിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ ആശുപത്രി സൗകര്യങ്ങളും ഓക്‌സിജനും മരുന്നുകളും ലഭ്യമാവാതെ രാജ്യം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു ഹെൽപ്‌ലൈൻ ആരംഭിച്ചത്. കോവിഡ് രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകുകയാണ് ലക്ഷ്യം.

“ഇന്ത്യ ഒരുമിച്ച് നിൽക്കുകയും നമ്മുടെ ജനങ്ങളെ സഹായിക്കുകയും വേണം. ഞങ്ങൾ ‘ഹലോ ഡോക്‌ടർ’ എന്ന മെഡിക്കൽ ഹെൽപ്പ്ലൈൻ ആരംഭിച്ചിട്ടുണ്ട്. വൈദ്യോപദേശത്തിനായി +919983836838 എന്ന നമ്പറിൽ വിളിക്കുക,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

കോവിഡിന് എതിരായ പോരാട്ടത്തിൽ പങ്കെടുക്കാനും വൈദ്യോപദേശം ആവശ്യമുള്ളവരെ സഹായിക്കാനും ഡോക്‌ടർമാരോടും മെഡിക്കൽ പ്രൊഫഷണലുകളോടും അദ്ദേഹം അഭ്യർഥിച്ചു. “ഇന്ത്യയിലുടനീളമുള്ള കോവിഡ് രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ ഡോക്‌ടർമാരുടെ പിന്തുണ അഭ്യർഥിക്കുന്നു. അഭൂതപൂർവമായ ഈ ആരോഗ്യ പ്രതിസന്ധിയിൽ, രാജ്യത്തിന് നമ്മൾ ഓരോരുത്തരുടെയും അനുകമ്പയും പിന്തുണയും പ്രതീക്ഷയും ആവശ്യമാണ്. നിങ്ങൾ ഡോക്‌ടറാണെങ്കിൽ, ദയവായി സ്വയം ‘ഹലോ ഡോക്‌ടർ’ ഹെൽപ്‌ലൈനിൽ രജിസ്‌റ്റർ ചെയ്യുക”- രാഹുൽ ആവശ്യപ്പെട്ടു.

Also Read:  കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേരെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE