ശരീരഭാരം കുറച്ചു മെലിഞ്ഞ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം അവര്‍ അതിനായി സ്വീകരിച്ച മാര്‍ഗങ്ങളും ചര്‍ച്ചയാവുകയാണ്. മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രക്ക് കീഴിലുള്ള പരിശീലനത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് കുറച്ചത് 100 കിലോ ആയിരുന്നു. മകന് പ്രോല്‍സാഹനവുമായി ഒപ്പം കൂടിയതായിരുന്നു നിത.
മകനോടൊപ്പം ഡയറ്റും വ്യായാമവും ചെയ്‌ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത കുറച്ചത് 18 കിലോയാണ്. ഭാരം കുറക്കാനായി നിത പ്രധാനമായി ചെയ്‌ത രണ്ട് കാര്യങ്ങള്‍ ആര്‍ക്കും മാതൃകയാക്കാന്‍ പറ്റിയതാണ്. ഒന്ന് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചു, രണ്ട് നൃത്തം ചെയ്യാന്‍ സമയം മാറ്റിവച്ചു. ഈ രണ്ട് കാര്യങ്ങളാണ് നിത പ്രധാനമായി ചെയ്‌തിരുന്നത്.
ഡയറ്റിംഗിന്റെ ഭാഗമായി ദിവസവും രണ്ട് ഗ്ളാസോളം ബീറ്റ്റൂട്ട് ജ്യൂസ് നിത കുടിച്ചിരുന്നു. വയറിനെ ശുദ്ധീകരിക്കുന്നതിനൊപ്പം രക്‌തസമ്മര്‍ദ്ദം കുറക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ സീറോ ഫാറ്റും വളരെ കുറച്ച് കലോറിയുമാണുള്ളത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊഴുപ്പ് നിക്ഷേപവും ശരീരത്തിലെ വിഷാംശവും കുറച്ച് ഭാരം കുറക്കാന്‍ സഹായിക്കും.
ക്ളാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള ആളാണ് നിത. എല്ലാ ദിവസവും നൃത്തത്തിനായി അവര്‍ സമയം മാറ്റിവെക്കുമായിരുന്നു. ഇതിനൊപ്പം ആനന്ദിന്റെ ഡയറ്റിങ്ങും തനിക്ക് ഏറെ പ്രചോദനമായതായി നിത പറയുന്നു.
Entertainment News: ‘മാസ്‌റ്റര്‍’ തിയേറ്ററില്‍ തന്നെ; ഒടിടി റിലീസ് ഇല്ലെന്ന് നിര്‍മ്മാതാവ്