ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘മാസ്‌റ്റര്‍’ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ. ഒടിടി ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും തീയേറ്ററില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മാസ്‌റ്റര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് ഇത് നിഷേധിച്ചു. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
#MasterPressRelease pic.twitter.com/OZbAjNeX8T
— XB Film Creators (@XBFilmCreators) November 28, 2020
ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ റോളിലാണ് വിജയ് എത്തുക. വിജയ് സേതുപതിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ നായിക മലയാളിയായ മാളവിക മോഹനനാണ്. കൂടാതെ അന്‍ഡ്രിയ ജെര്‍മിയയും ശന്തനു ഭാഗ്യരാജും അര്‍ജുന്‍ ദാസും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് ലോകേഷ് കനകരാജാണ്. സംഗീത സംവിധാനം-അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍.
Read also: ക്രിസ്‍മസ് ചിത്രമായി ‘കൂലി നമ്പര്‍ 1’; ട്രെയ്‌ലർ പുറത്തിറങ്ങി