നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്

By Trainee Reporter, Malabar News
niti-aayog
Represnetational Image
Ajwa Travels

ന്യൂഡെൽഹി: നീതി ആയോഗിന്റെ ആറാമത് ഭരണസമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30ഓടെ ആരംഭിക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിങ് വഴിയാകും പ്രധാനമന്ത്രി പങ്കെടുക്കുക.

കൃഷി, അടിസ്‌ഥാന സൗകര്യവികസനം, നിർമാണം, മാനവ വിഭവശേഷി വികസനം, ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിൽ എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കും.

ജമ്മു കശ്‌മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുക. അതിനാലാണ് മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുക്കുന്നത്. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവർ യോഗത്തിൽ പങ്കെടുക്കില്ല.

Read also: കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE