നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ഒടിടി റിലീസായി എത്തും

By Staff Reporter, Malabar News
kanakam-kamini-kalaham-movie
Ajwa Travels

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് ‘കനകം കാമിനി കലഹം‘. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇത് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ പോളിയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും.

ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോട്ട്സ്‌റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ‘കനകം കാമിനി കലഹം’. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് നിർമാണം.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

ഏറെ ശ്രദ്ധ നേടിയ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25‘ എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്റെതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കൂടിയാണിത്. അബ്സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രമാണെന്നാണ് സൂചന. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: വിമർശകർക്ക് വിറ്റുതുലച്ചു എന്നു പറയാം, സത്യം അതല്ലല്ലോ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE