‘കനകം, കാമിനി, കലഹം’ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

By Staff Reporter, Malabar News
malabarnews-kanakam
Ajwa Travels

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. കനകം, കാമിനി, കലഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ ആണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം ശേഷം രതീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് നിവിന്‍ പോളി തന്നെയാണ്.

ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് നിവിന്‍ പോളി തന്നെ ആയിരുന്നു. സാമൂഹിക പ്രസക്തിയുള്ള കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സംവിധയകന്‍ നല്‍കുന്ന സൂചന. മറ്റ് അണിയറ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും.

വളരെകുറച്ച് താരങ്ങള്‍ മാത്രം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ വ്യക്‌തമാക്കി. എറണാകുളവും ഇടുക്കിയുമാണ് ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്‌ഥലങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ചിത്രീകരണം നടത്തുക.

Read Also: സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം 13ന്; അവസാന റൗണ്ടില്‍ 119 ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE