കെകെ രമക്കെതിരെ നടപടിയില്ല; നിയമസഭാ സ്‌പീക്കർ

By Syndicated , Malabar News
KK Rama-
Ajwa Travels

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചടങ്ങിനിടെ ബാഡ്‌ജ്‌ ധരിച്ചെത്തിയ വിവാദത്തിൽ വടകര എംഎൽഎ കെകെ രമക്കെതിരെ നടപടി ഉണ്ടാകില്ല. ചട്ടലംഘനം ഉണ്ടെങ്കിലും പുതിയ അംഗം എന്ന നിലയിൽ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് സ്‌പീക്കർ എംബി രാജേഷ് വ്യക്‌തമാക്കി.

ആർഎംപി സ്‌ഥാപകനും ഭർത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്‌ജ്‌ ധരിച്ചായിരുന്നു ആർഎംപി നേതാവായ കെകെ രമ സത്യപ്രതിജ്‌ഞക്ക് എത്തിയത്. സഭയിൽ ടിപിയുടെ ശബ്‌ദം മുഴങ്ങുമെന്ന് രമ നേരത്തെ പറഞ്ഞിരുന്നു. കൊലപാതക രാഷ്‌ട്രീയത്തിന് എതിരെയുള്ള സന്ദേശം നൽകാനാണ് ബാഡ്‌ജ്‌ ധരിച്ചു വന്നതെന്നും കെകെ രമ വ്യക്‌തമാക്കിയിരുന്നു. എന്നാൽ കെകെ രമക്കെതിരെ നടപടി വേണ്ടെന്നാണ് നിലവിലെ തീരുമാനം

Read also: ഫ്‌ളോറിഡയിൽ വെടിവെയ്‌പ്പ്; 2 പേർ കൊല്ലപ്പെട്ടു; ഇരുപതിലധികം പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE