സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിദിന കോവിഡ് അപ്‌ഡേഷൻ ഇനിയില്ല; ഖത്തർ

By Team Member, Malabar News
No More Daily Covid Updations Through Social Media In Qatar
Ajwa Travels

ദോഹ: സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കോവിഡ് അപ്‌ഡേഷൻ ആഴ്‌ചയിൽ ഒരിക്കൽ ആക്കിയതായി ഖത്തർ. മെയ് 30ആം തീയതി മുതൽ എല്ലാ തിങ്കളാഴ്‌ചയും അതാത് ആഴ്‌ചയിലെ കോവിഡ് വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാനാണ് നിലവിലെ തീരുമാനം. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

പുതിയ തീരുമാനം നിലവിൽ വന്നതോടെ പ്രതിദിന കോവിഡ് കണക്കുകൾ ഞായറാഴ്‌ച വരെ മാത്രമാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കുക. അതേസമയം ആ​രോ​ഗ്യ മന്ത്രാലയത്തിന്റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റ്​ വ​ഴി രാജ്യത്തെ കോവി​ഡ്​ കണക്കുകളും, രോഗികളുടെ വിശദാംശങ്ങളും, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണവും പ്രതിദിനം പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. 

രാജ്യത്ത് കഴിഞ്ഞ 2020ൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതിന്‌ പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമ പേജുകളിലൂടെ രോഗവ്യാപന കണക്കുകൾ പ്രതിദിനം പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.

Read also: സംസ്‌ഥാനത്ത്‌ ലഭിച്ചത് നാലിരട്ടി അധിക മഴ; കൂടുതൽ എറണാകുളത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE