സഞ്ചാരികളുടെ തിരക്ക് കൂടുന്നു; നിയന്ത്രിക്കാൻ ആളില്ല

By Team Member, Malabar News
mattool
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. നൂറുകണക്കിന് ആളുകളാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുട്ടികൾ ഉൾപ്പടെ കടലിൽ ഇറങ്ങുന്നത്. പ്രധാനമായും ഇവിടത്തെ പാർക്കുകളിലും മറ്റും എത്തുന്നവരാണ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ കടലിൽ ഇറങ്ങുന്നത്.

സുരക്ഷ ലംഘിച്ച് കടലിൽ ഇറങ്ങുന്നത് തടയുന്നതിനായി യാതൊരുവിധ മുൻകരുതലുകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും ആളുകൾ കൂട്ടം കൂടുന്നതും മറ്റും ഒഴിവാക്കാൻ പോലീസോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തയ്യാറാകുന്നില്ല. സമീപ ജില്ലകളിൽ നിന്ന് പോലും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മതിയായ സ്‌ഥലസൗകര്യം പോലും ഇല്ലാത്ത സ്‌ഥിതിയാണ്‌.

Read also : ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE