തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം

By Team Member, Malabar News
RSS delegates have no understanding of popular issues; The BJP blames
Ajwa Travels

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ വലിയ തിരിച്ചടിയോടെ ഉള്ള അക്കൗണ്ട് കൂടി പൂട്ടി കനത്ത പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് സംസ്‌ഥാനത്ത് ബിജെപി. വിജയം നേടാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ രണ്ടാം സ്‌ഥാനവും ഇത്തവണ നഷ്‌ടപ്പെട്ടിരിക്കുകയാണ് ബിജെപിക്ക്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപി രണ്ടാം സ്‌ഥാനത്തേക്ക്‌ എത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 7 മണ്ഡലങ്ങളിലായിരുന്നു. പാലക്കാട് മണ്ഡലത്തിൽ മെട്രോമാൻ ഈ ശ്രീധരൻ നടത്തിയ ശക്‌തമായ പോരാട്ടം ഒഴിച്ചാൽ മറ്റ് മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ പ്രകടനം വളരെ ദയനീയമായിരുന്നു.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി, പാലക്കാട് മണ്ഡലത്തിൽ ഈ ശ്രീധരൻ, നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ എന്നിവർ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ വോട്ടെണ്ണൽ പകുതി ആയപ്പോൾ തന്നെ സുരേഷ് ഗോപിയും, കുമ്മനം രാജശേഖരനും അതാത് മണ്ഡലത്തിലെ ഇടത് സ്‌ഥാനാർഥികളോട് പരാജയം സമ്മതിച്ചിരുന്നു. തുടർന്നും അവസാന ഘട്ടം വരെ പോരാട്ടം തുടർന്നത് ഈ ശ്രീധരൻ മാത്രമായിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹവും യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിനോട് അടിയറവ് പറയുകയായിരുന്നു.

Read also : മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE