ശബ്‌ദ മലിനീകരണം തടയാൻ നിയമ ഭേദഗതി; ഡെൽഹിയിൽ ഒരു ലക്ഷം രൂപ വരെ പിഴ

By Team Member, Malabar News
Sound pollution in Delhi

ഡെൽഹി : ഡെൽഹിയിൽ ശബ്‌ദ മലിനീകരണം തടയുന്നതിനായി പിഴത്തുക വർധിപ്പിച്ച് മലിനീകരണ നിയന്ത്രണ സമിതി. പുതിയ നിയമ ഭേദഗതി അനുസരിച്ച് ശബ്‌ദ മലിനീകരണം ഉണ്ടാക്കുന്ന ആളുകളിൽ നിന്നും ഒരു ലക്ഷം രൂപ വരെ പിഴയായി ഈടാക്കാവുന്നതാണ്. കൂടാതെ ശബ്‌ദ മലിനീകരണം ഉണ്ടാകുന്ന പ്രദേശം സീൽ ചെയ്യാനുള്ള അനുമതിയും പുതിയ ഭേദഗതി നൽകുന്നുണ്ട്.

നിശ്‌ചിത സമയത്തിന് ശേഷവും വെടിമരുന്നുകൾ ഉപയോഗിക്കുന്ന ആളുകൾക്കെതിരെ പുതിയ നിയമ ഭേദഗതി അനുസരിച്ച് നടപടി സ്വീകരിക്കാവുന്നതാണ്. വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ നിയമം ലംഘിക്കുന്ന ആളുകളിൽ നിന്ന് 1000 രൂപയും, നിശബ്‌ദ മേഖലകളിൽ 3000 രൂപയുമാണ് പിഴയായി ഈടാക്കുക.

അതേസമയം വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, ഉൽസവങ്ങൾ എന്നീ പരിപാടികളിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ, വാണിജ്യ-ജനവാസ കേന്ദ്രങ്ങളിൽ 10,000 രൂപയും നിശബ്‌ദ മേഖലകളിൽ 20,000 രൂപയുമായിരിക്കും പിഴ. കൂടാതെ പിഴ ഈടാക്കിയതിന് ശേഷവും ശബ്‌ദ മലിനീകരണം സൃഷ്‌ടിച്ചാൽ പിഴത്തുക 40,000 ആയി ഉയരും. വീണ്ടും നിയമ ലംഘനം തുടർന്നാൽ, പുതിയ ഭേദഗതി പ്രകാരം ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും പ്രദേശം സീൽ ചെയ്യുകയും ചെയ്യാം.

Read also : വ്യാജ തെളിവ് സൃഷ്‌ടിക്കാൻ ശ്രമം; ഐഷക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE