സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം നൽകാം; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

By Team Member, Malabar News
Representational Image
Ajwa Travels

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തണമെന്ന ഇടക്കാല ഉത്തരവ് പുറത്തിറക്കി സുപ്രീം കോടതി. കൂടാതെ ഡയറി ഫാമുകൾ പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്‌തിട്ടുണ്ട്‌. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ച കേസിലാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം തന്നെ കേസിലെ എതിർ കക്ഷികളായ അഡ്‌മിനിസ്‌ട്രേറ്റർ ഉൾപ്പടെയുള്ളവർക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്‌തു. ജസ്‌റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ലക്ഷദ്വീപ് സ്വദേശി നൽകിയ ഹരജി പരിഗണിച്ചത്.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി സ്‌കൂൾ മെനുവിൽ നിന്ന് മാംസാഹാരം നീക്കിയിരുന്നു. ഇതിനെതിരെയാണ് ഹരജി സമർപ്പിച്ചത്. കൂടാതെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ മെനുവിൽ നിന്ന് മാംസാഹാരം നീക്കം ചെയ്യേണ്ടതില്ലെന്നും, ദ്വീപിൽ ഡയറി ഫാം പ്രവർത്തിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

Read also: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടില്ല; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE