സമ്പൂർണ വാക്‌സിനേഷൻ നടത്തിയ സംസ്‌ഥാനത്തെ ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ

By Trainee Reporter, Malabar News
vaccination
Representational Image
Ajwa Travels

കൽപ്പറ്റ: വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിൽ സമ്പൂർണ വാക്‌സിനേഷൻ. ആദിവാസികൾ ഉൾപ്പടെ 18 വയസിന് മുകളിൽ പ്രായമുള്ള 22,616 പേരാണ് പഞ്ചായത്തിൽ ഉള്ളത്. ഇവരിൽ 21,964 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. ഇതോടെ സംസ്‌ഥാനത്ത് സമ്പൂർണ വാക്‌സിനേഷൻ നേടിയ ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി നൂൽപ്പുഴ മാറി.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ചു സ്‌കൂളുകളിൽ നടത്തിയ ക്യാമ്പിൽ വെച്ചാണ് വാക്‌സിൻ വിതരണം നടത്തിയത്. 18 വയസിന് മുകളിൽ പ്രായമുള്ള 7,602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7,352 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 6,975 പേർക്ക് പ്രത്യേക ട്രൈബൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിൻ നൽകിയത്.

ട്രൈബൽ വകുപ്പിന്റെ നേതൃത്വത്തിൽ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളിൽ എത്തിച്ചത്. കിടപ്പു രോഗികൾക്കും, ക്യാമ്പിലെത്തി വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്കും ട്രൈബൽ വകുപ്പിന്റെ സഹായത്തോടെ കോളനികളിൽ നേരിട്ടെത്തിയാണ് വാക്‌സിൻ നൽകിയത്. പഞ്ചായത്തിലെ ആർആർടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാർഡ് അടിസ്‌ഥാനത്തിലാണ്‌ വാക്‌സിനേഷൻ പൂർത്തീകരിച്ചത്.

നിലവിൽ, മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർ, പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ തുടങ്ങിയ ചുരുക്കം ചിലർ മാത്രമാണ് വാക്‌സിൻ സ്വീകരിക്കാത്തത്. സംസ്‌ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ.

Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; അനിൽ ദേശ്‌മുഖിനായി തിരച്ചിൽ ആരംഭിച്ച് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE