പരോള്‍ എല്ലാവര്‍ക്കും ഇല്ല; മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ജയില്‍ പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ തടവ് പുളളികള്‍ക്കും പരോള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. കോവിഡിന്റെ പേരില്‍ വ്യാപകമായി പരോള്‍ അനുവദിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

മനശാസ്ത്രജ്ഞരടങ്ങുന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം പരോള്‍ അനുവദിച്ചാല്‍ മതി എന്നാണ് പുതിയ നിര്‍ദ്ദേശം.

തീവ്രവാദം, കൊലപാതകം, കുട്ടികളോടുള്ള അതിക്രമം, കലാപം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരോള്‍ അനുവദിക്കുന്നത് സമൂഹത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE