അണ്‍ലോക്ക് 4.0; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

By News Desk, Malabar News
Unlock 4.0
Representational Image
Ajwa Travels

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്ത മാസം മുതല്‍ പ്രാപല്യത്തില്‍ വരുന്ന അണ്‍ലോക്ക് 4-ാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സെപ്തംബര്‍ 1 മുതല്‍ 30 വരെയാണ് 4-ാം ഘട്ട അണ്‍ലോക്ക്.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനും ഇനി നിയന്ത്രണങ്ങളില്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേക അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങളില്‍ പറയുന്നു. സെപ്തംബര്‍ 7 മുതല്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തനമാരംഭിക്കും. സെപ്തംബര്‍ 21 മുതല്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, കായിക, വിനോദ പരിപാടികള്‍ ഉപാധികളോടെ നടത്താം. പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കൂടാതെ ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ക്കും 21 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതിയുണ്ട്.

ആഭ്യന്തര മന്ത്രാലയം അനുവദിച്ചതൊഴികെയുള്ള അന്തരാഷ്ട്ര വിമാന യാത്രകള്‍ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്‍ഡോര്‍ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല. ഒന്‍പത് മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. കണ്ടൈന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് അനുമതിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE