ബോളിവുഡിൽ കടുത്ത വംശീയ വിവേചനം നിലവിലുണ്ട്; നവാസുദ്ദീന്‍ സിദ്ദിഖി

By Syndicated , Malabar News
Ajwa Travels

മുംബൈ: ബോളിവുഡ് സിനിമാ മേഖലയിൽ കടുത്ത വംശീയ വിവേചനം നിലവിലുണ്ടെന്ന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ‘സീരിയസ് മെന്‍’ ചിത്രത്തിലെ സഹനടി ഇന്ദിര തിവാരിയെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീരിയസ് മെനിന് ശേഷം അവര്‍ക്ക് മികച്ച വേഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതാണ് യഥാര്‍ഥ വിജയമെന്നും നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേർത്തു.

“സുധീര്‍ സാബിന് സിനിമയെക്കുറിച്ച് അപാരമായ അറിവുണ്ട്. അദ്ദേഹം അവളെ നായികയാക്കി, എന്നാല്‍ എനിക്ക് ഉറപ്പുതരാന്‍ കഴിയും ഞങ്ങളുടെ സിനിമ വ്യവസായത്തില്‍ വളരെയധികം വംശീയത നിറഞ്ഞു നില്‍ക്കുന്നു. അവളെ വീണ്ടും നായികയാക്കിയാല്‍ വളരെയധികം സന്തോഷവാനാകും. സുധീര്‍ മിശ്ര അത് ചെയ്യും. പക്ഷേ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരുടെ കാര്യമോ? ബോളിവുഡില്‍ സ്വജനപക്ഷപാതത്തേക്കാള്‍ ഉപരി, വംശീയത നിറഞ്ഞുനില്‍ക്കുന്നു”- അദ്ദേഹം പറഞ്ഞു.

ഇരുണ്ട തൊലിനിറമുള്ളവരെ നായികയാക്കുമെന്ന് ഇനിയെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഒരിക്കലും തൊലിനിറത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. പക്ഷെ അവിടെ ഒരു വിവേചനമുണ്ട്. മികച്ച സിനിമകളിലൂടെ അവ അവസാനിക്കും എന്നാണ് എന്റെ പ്രതീക്ഷ. നിരവധി വര്‍ഷം എന്നെയും തഴഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ വഴി കണ്ടെത്തി. അതിനാലിപ്പോൾ എനിക്ക് പരാതി പറയാന്‍ കഴിയില്ല. പക്ഷേ നിരവധി മികച്ച അഭിനേതാക്കാള്‍ ഇപ്പോഴും വിവേചനം അനുഭവിക്കുന്നുണ്ട്; നടൻ കൂട്ടിച്ചേർത്തു.

Read also: നവരാത്രി ആഘോഷം; അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിഎച്ച്പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE