ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഒണക്ക മുന്തിരി’; നന്ദി അറിയിച്ച് വിനീത്

By News Bureau, Malabar News
hridayam song
Ajwa Travels

പ്രേക്ഷകർ നെഞ്ചേറ്റി വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിലെ ‘ഒണക്കമുന്തിരി’ എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് ദിവ്യ വിനീതാണ്.

ഹൃദയത്തിലെ മൂന്നാമത്തെ ഗാനമായി പുറത്തിറങ്ങിയ ഈ ഗാനം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

 

ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഗാനത്തിന് ഇപ്പോൾ യൂട്യൂബിൽ നാല് മില്യൺ കാഴ്‌ചക്കാർ കടന്നിരിക്കുകയാണ്. ഗാനം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് വിനീത്.

ഗാനം റിലീസ് ചെയ്‌ത്‌ 10 ദിവസം പിന്നിട്ടിട്ടും യൂട്യൂബിൽ ട്രെൻഡിങ് ഒന്നാമതാണ് ‘ഒണക്ക മുന്തിരി’. പാട്ടിന് നിരവധി മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. പ്രണവും കല്യാണി പ്രിയദർശനുമാണ് ഗാനരംഗങ്ങളിലുള്ളത്.

പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കല്ല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാണ്.

Most Read: ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര നേട്ടം ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE