ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര നേട്ടം ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും

By Staff Reporter, Malabar News
Indian-cricket-team south-africa-second-test
Ajwa Travels

വാണ്ടറേഴ്‌സ്‌: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്‌റ്റിന് വാണ്ടറേഴ്‌സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്‌റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മൽസരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.

ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്‌സ്. വന്‍മതിലിന് ആദ്യ ടെസ്‌റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനമാണിത്. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ പൂജാരയ്‌ക്ക് പകരം ഹനുമ വിഹാരിയെ ഇറക്കണമെന്ന ആവശ്യം ശക്‌തമാണെങ്കിലും വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത.

പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന വാണ്ടറേഴ്‌സിലെ പിച്ച് മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് ത്രയത്തിന് കാര്യങ്ങൾ എളുപ്പമാക്കും. ബാറ്റിംഗിൽ പരാജയമായെങ്കിലും സെഞ്ചൂറിയനിൽ പേസർമാർ തിരിച്ചുവന്നത് ദക്ഷിണാഫ്രിക്കക്കും പ്രതീക്ഷ നൽകുന്നുണ്ട്.

വിരമിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന് പകരം കൈൽ വേറെയിൻ ടീമിലെത്തും. ഓൾറൗണ്ടർ വിയാൻ മുൾഡറിന് പകരം ഒരു സ്‌പെഷ്യലിസ്‌റ്റ് ബാറ്ററെ കൂടി പരിക്ഷിച്ചേക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയ, ഇംഗ്ളണ്ട്, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പരമ്പര നേടിയിട്ടുള്ള ഇന്ത്യയ്‌ക്ക് ദക്ഷിണാഫ്രിക്കയിലെ പരമ്പര നേട്ടം മാത്രമാണ് ബാക്കിയുള്ളത്.

Read Also: ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE