ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും

By Staff Reporter, Malabar News
kuruthi malayalam movie realese through amazon
Ajwa Travels

യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായെത്തുന്ന ‘കുരുതി‘ ഡയറക്‌ട് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ഓഗസ്‌റ്റ് 11 ആണ് റിലീസ് തീയതി. പൃഥ്വിയുടെ തുടർച്ചയായ രണ്ടാമത്തെ ഡയറക്‌ട് ഒടിടി റിലീസാണിത്. കഴിഞ്ഞ മാസമാണ് പൃഥ്വിരാജ്, അദിതി ബാലൻ എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ ‘കോൾഡ് കേസ്‘ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്‌തത്‌.

നേരത്തെ ഒരു ബോളിവുഡ് ചിത്രം ഒരുക്കിയിട്ടുള്ള മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ്, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് നിര്‍മാണം.

അനീഷ് പല്യാല്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജാക്‌സ് ബിജോയാണ്. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്‌ഠൻ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിന്ദ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Read Also: കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂട്യൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE