ദുബായ് വിമാനത്താവളം; ഒരു റൺവേ അറ്റകുറ്റ പണികൾക്കായി അടച്ചിടും

By Team Member, Malabar News
One Runway At Dubai International About To Close Next month
Ajwa Travels

ദുബായ്: അടുത്ത മാസം മുതൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും. അറ്റകുറ്റ പണികളുടെ ഭാഗമായാണ് റൺവേ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. മെയ് 22 മുതൽ ജൂൺ 22ആം തീയതി വരെയാണ് നിലവിൽ അറ്റകുറ്റ പണികൾ ചെയ്യാൻ നിശ്‌ചയിച്ചിരിക്കുന്നത്.

റൺവേ അടച്ചിടുന്നതോടെ ആയിരത്തോളം സർവീസുകൾ ദുബായിലെ രണ്ടാം വിമാനത്താവളമായ ദുബായ് വേൾഡ് സെൻട്രലിലേക്ക് മാറ്റുമെന്ന് അധികൃതർ വ്യക്‌തമാക്കി. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർവീസുകൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് മാറ്റുന്നതെന്നും, യാത്രക്കാർ തങ്ങൾ എത്തിച്ചേരുന്നത് ഏത് വിമാനത്താവളത്തിൽ ആണെന്നും, പുറപ്പെടുന്നത് എവിടെ നിന്നാണെന്നും വിമാനകമ്പനികളിൽ നിന്നും കൃത്യമായി മനസിലാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. താരതമ്യേന ജനത്തിരക്ക് കുറഞ്ഞ സമയമാണ് അറ്റകുറ്റ പണികൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

Read also: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE