ഭീകരാക്രമണം; ജമ്മുവിലെ സുൻജ്വാനിൽ ഒരു സൈനികന് വീരമൃത്യു

By Team Member, Malabar News
One Soldier Were Killed In Jammu Kashmir In Terrorist Attack
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‍മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുന്‍ജ്വാനിലാണ് ഒരു സൈനികന്‍ വീരമൃത്യു വരിച്ചത്. കൂടാതെ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

സൈനികന്റെ വീരമൃത്യു ജമ്മു സോണിലെ എഡിജിപി മുകേഷ് സിംഗ് സ്‌ഥിരീകരിച്ചിട്ടുണ്ട്. സുന്‍ജ്വാനിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഭീകരർ ആക്രമണം നടത്തിയത്.

അതേസമയം നിലവിൽ ഈ വീട് വളയാൻ സൈനികർക്ക് സാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് ഇപ്പോഴും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Read also: സർവേയുമായി മുന്നോട്ട്; പ്രതിഷേധങ്ങൾ വകവെക്കാതെ കെ റെയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE