ലൈംഗിക ചൂഷണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്ത് യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
Representational Image
Ajwa Travels

മലപ്പുറം: 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പോണ്ടിച്ചേരിയിലെ വടമംഗലത്ത് നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ തുടർച്ചയായി മൂന്ന് ദിവസം മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഷെയർ ചാറ്റ് വഴിയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, നഗ്‌ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഭീഷണി തുടർന്നതോടെ പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൊല്ലത്തും, കണ്ണൂരിലും പോക്‌സോ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി. നിലവിൽ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

Read also: പാചകവാതക വില കുറയ്‌ക്കാൻ സംസ്‌ഥാനങ്ങൾ കൂടി സഹകരിക്കണം; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE