‘സുകൃതം സുവര്‍ണം’ ; കുഞ്ഞൂഞ്ഞ് @ 50; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം

By News Desk, Malabar News
oommen chandi
Oommen Chandi
Ajwa Travels

കോട്ടയം: നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് 50 വര്‍ഷം തികക്കുകയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ നിയമ സഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട 50 അതിഥികള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുകയുളളൂ. പരിപാടിക്ക് മുമ്പ് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടി എത്തും

. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈന്‍ വഴി പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിക്കും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസാരിക്കും. വൈകുന്നേരം ഓണ്‍ലൈന്‍ വഴി എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായും ഉമ്മന്‍ചാണ്ടി സംവദിക്കും.

വൈകിട്ട് 3.30 ന് ദേശഭക്തി ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 4.30 ന് ഉമ്മന്‍ ചാണ്ടിയുടെ ജീവിത രേഖ പ്രദര്‍ശിപ്പിക്കും. 5 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. കെപിസിസി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ നാളെ നടക്കും. പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഇന്ദിരാഭവനില്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കൂടാതെ, ഉമ്മന്‍ചാണ്ടിയുടെ നിയമ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സുകൃതം സുവര്‍ണം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നിക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഈ സമയത്താണ് സഭാംഗത്വത്തിന്റെ അര നൂറ്റാണ്ട് അദ്ദേഹം പിന്നിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE