പ്രതിഷേധം ശക്‌തമാക്കൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

By Trainee Reporter, Malabar News
udf meeting
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി യുഡിഎഫ്. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ യുഎഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം.

പ്രതിപക്ഷ പ്രതിഷേധങ്ങൾ അടിമച്ചർത്തി നാട്ടിൽ കലാപം ഉണ്ടാക്കാനും അതുവഴി ആരോപണങ്ങൾക്ക് മറയിടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇതിനെതിരെ പ്രതിഷേധം ശക്‌തമാക്കാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടാകും. ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിന് എതിരെയും ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവം ഉള്ളതാണെന്നും സത്യവാങ്‌മൂലത്തിലെ വിവരങ്ങൾ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നുള്ള നിലപാടിലാണ് യുഡിഎഫ് നേതാക്കൾ.

Most Read: വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE