ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തി; രണ്ടുപേര്‍ പിടിയില്‍

By Staff Reporter, Malabar News
oxygen cylinder_black market
Ajwa Travels

ന്യൂഡെല്‍ഹി: ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ടു പേര്‍ അറസ്‌റ്റില്‍. വികാസ്‌പുരി സ്വദേശി ശ്രേയ് ഒബ്രെ(30), ഷാലിമാര്‍ബാഗ് സ്വദേശി അഭിഷേക് നന്ദ(32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു.

ഡെല്‍ഹിയിലെ പഞ്ചാബി ബാഗില്‍ നിന്നുമാണ് പ്രതികൾ അറസ്‌റ്റിലായത്. ഒബ്രെയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ കാറും പോലീസ് പിടിച്ചെടുത്തു.

Read Also: മൂവാറ്റുപുഴയിൽ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നയാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE