കെകെ രമയ്‌ക്ക്‌ ലഭിച്ച ഭീഷണി കത്ത്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ

By News Desk, Malabar News
p jayarajan
Ajwa Travels

കണ്ണൂർ: വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമയ്‌ക്ക്‌ ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫേയ്‌സ്ബുക് പോസ്‌റ്റിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ പറയുന്നത്.

ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെക്കുറിച്ചുള്ള കള്ളക്കഥകളും ലൈവാക്കി നിലനിർത്താനുള്ള അടവാണിത്. നിയമസഭാ സമ്മേളനത്തിൽ വിഷയ ദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്‌ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന് പിന്നിൽ എന്ന് സംശയിക്കുന്നു. ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം വേണം. രാഷ്‌ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ആരും മറന്നുപോയിട്ടില്ലെന്നും ജയരാജൻ പോസ്‌റ്റിൽ പറയുന്നു.

Malabar News: ഓട്ടോയിൽ കറങ്ങി ലഹരി വിൽപന; ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE