എസ്‌പിബിക്കായി മകൻ എത്തി, പത്‌മഭൂഷൻ ഏറ്റുവാങ്ങി കെഎസ്‌ ചിത്ര; പുരസ്‌കാര നിറവിൽ

By News Desk, Malabar News
Padma Awards 2021
Ajwa Travels

ന്യൂഡെൽഹി: പത്‌മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി ഗായിക കെഎസ്‌ ചിത്ര. പത്‌മഭൂഷൻ ലഭിച്ച വിവരമറിഞ്ഞ് ആദ്യം വിശ്വസിക്കാനായില്ല. നേരത്തെ പത്‌മശ്രീ ലഭിച്ചിരുന്നു. പത്‌മഭൂഷൻ ലഭിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം ഷോക്കായിരുന്നു. പിന്നീട്, ഒരുപാട് സന്തോഷം തോന്നിയെന്നും ചിത്ര പറഞ്ഞു. അച്ഛനും മകളും ഒപ്പമില്ലാത്തതിൽ വിഷമം തോന്നി. പത്‌മശ്രീ ഏറ്റുവാങ്ങുമ്പോൾ മകൾ ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര ഓർമിച്ചു. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൽ നിന്നാണ് കെഎസ്‌ ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയത്.

അന്തരിച്ച അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്, അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ, മുൻ ലോക്‌സഭാ സ്‌പീക്കർ സുമിത്ര മഹാജൻ എന്നിവരും ചൊവ്വാഴ്‌ച പത്‌മ പുരസ്‌കാരങ്ങൾ നേടിയ പ്രമുഖരിൽ ഉൾപ്പെടുന്നു. രാഷ്‌ട്രപതി ഭവനിലാണ് ചടങ്ങുകൾ നടന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിനും മരണാനന്തര ബഹുമതിയായി പത്‌മഭൂഷൻ നൽകി ആദരിച്ചു.

നാല് പത്‌മവിഭൂഷൻ അവാർഡുകളും അഞ്ച് പത്‌മഭൂഷൻ അവാർഡുകളും 51 പത്‌മശ്രീ അവാർഡുകളുമാണ് വിതരണം ചെയ്‌തത്‌. പത്‌മവിഭൂഷൻ പുരസ്‌കാരത്തിന് അർഹരായ പ്രമുഖരിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഉൾപ്പെടുന്നു.

അന്തരിച്ച പ്രമുഖ ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന് ലഭിച്ച പത്‌മവിഭൂഷൻ പുരസ്‌കാരം അദ്ദേഹത്തിന് വേണ്ടി മകനാണ് ഏറ്റുവാങ്ങിയത്.

Also Read: വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE