പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ

By Trainee Reporter, Malabar News
omicron-palakkad
Ajwa Travels

പാലക്കാട്: ജില്ലയിൽ ആദ്യ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി ക്വാർട്ടേഴ്‌സിൽ കഴിയുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. അതേസമയം, ജില്ലയിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും നിലവിൽ ഒരു കേസ് മാത്രമേ റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്നും ജില്ലാ മെഡിക്കൽ ഓഫിസർ കെ രമാദേവി അറിയിച്ചു.

അതേസമയം, സംസ്‌ഥാനത്ത്‌ ഇന്നലെ എട്ട് പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരം പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌.

Most Read: വയോധികന്റെ കൊല; കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE