പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകൾ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പാ നദിയിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മറ്റന്നാള്‍ വരെ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല.
പരമാവധി 50 ഘന അടി വരെ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രണ്ട് ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തുകയായിരുന്നു. കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോള്‍ പമ്പയിലെ ജലനിരപ്പ് 10-15 സെന്റിമീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോള്‍ ജലനിരപ്പ് 20-25 സെന്റിമീറ്റര്‍ വരെ ഉയർന്നേക്കാം.
Read also: ഇടുക്കി ഡാം ഇന്ന് തുറക്കും; 11 ഡാമുകളില്‍ റെഡ് അലര്‍ട്