ആൺകുട്ടികളെ ഫെമിനിസം പഠിപ്പിക്കണം, ലിംഗ അസമത്വം മാറ്റിയെടുക്കാൻ ശ്രദ്ധ ചെലുത്തണം; പങ്കജ് ത്രിപാഠി

By Trainee Reporter, Malabar News
Ajwa Travels

ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്ന് ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി. പുരുഷനും സ്‌ത്രീയും ഭിന്നലിംഗവുമെല്ലാം തുല്യരാണെന്നും ഒന്ന് മറ്റൊന്നിന് താഴെയല്ലെന്ന് ആൺകുട്ടികളെ പഠിപ്പിക്കണമെന്നും താരം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൺകുട്ടികളെ ചട്ടം പഠിപ്പിക്കാൻ മാതാപിതാക്കൾ ഒരുപാട് കഷ്‌ടപ്പെടുന്നു. എന്നാൽ ആൺകുട്ടികളെ യാതൊന്നും പഠിപ്പിക്കുന്നില്ല. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും ഏവരെയും തുല്യതയോടെ നോക്കി കാണണമെന്നും തുടങ്ങിയ കാര്യങ്ങൾ ആൺകുട്ടികളെ പറഞ്ഞു മനസിലാക്കണം. സ്‌ത്രീസമത്വവാദം എന്താണെന്ന് പാഠ്യവിഷയമാക്കണം എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ആൺകുട്ടികൾക്ക് ഗുണം ചെയ്യുമെന്നും നടൻ കൂട്ടിച്ചേർത്തു.

എന്റെ ഭാര്യയുടെ വരുമാനം കൊണ്ടുമാത്രം ജീവിച്ച ഒരു കാലം എനിക്കുണ്ടായിട്ടുണ്ട്. എനിക്ക് അതിൽ അപകർഷതാബോധമോ നാണക്കേടോ തോന്നിയിട്ടില്ല. ഭാര്യയും മകളും ജീവിതത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ലിംഗ അസമത്വം മാറ്റിയെടുക്കാൻ ഇനിയും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read also: ഇനി പൂർണ അധികാരം കലാകാരൻമാർക്ക്; സിനിമാ സെന്‍സറിങ് അവസാനിപ്പിച്ചതായി‌ ഇറ്റലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE