തൃശൂർ പൂരം; കുടമാറ്റം ഒഴിവാക്കി പാറമേക്കാവ് ദേവസ്വം

By Team Member, Malabar News
kudamattam
Ajwa Travels

തൃശൂർ : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചതിനാൽ പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയതായി സെക്രട്ടറി ജി രാജേഷ് അറിയിച്ചു. ഇത്തവണ ആഘോഷപരമായല്ല പൂരം നടത്തുന്നതെന്നും, ആചാരങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ മാത്രമായാണ് നടത്തുന്നതെന്നും വ്യക്‌തമാക്കിയ പാറമേക്കാവ് വിഭാഗം , അതിനാൽ തന്നെ കുടമാറ്റം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും കൂട്ടിച്ചേർത്തു.

ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങൾക്ക് ആനയെ വിട്ടു നൽകുമെന്നും, പലരും അഭിപ്രായങ്ങൾ മാറ്റുന്നുണ്ടെങ്കിലും തങ്ങൾക്ക് നിലപാട് മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ സർക്കാർ നിർദേശങ്ങൾ പാറമേക്കാവ് ദേവസ്വം പൂർണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായ സാഹചര്യത്തിലാണ് തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

Read also : കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE