തൃശൂർ പൂരം; യോഗം വൈകി, പാസ് വിതരണം നീട്ടിവച്ചു

By Team Member, Malabar News
thrissur pooram
തൃശൂർ പൂരത്തിന്റെ പഴയകാല ചിത്രം
Ajwa Travels

തൃശൂർ : പൂരത്തിന് ആളുകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം വൈകിയതോടെയാണ് പാസ് വിതരണവും നീട്ടി വച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ പാസ് വിതരണം നടക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ നിയന്ത്രണങ്ങളിൽ ധാരണയാകാത്തതാണ് പാസ് വിതരണം വൈകാൻ കാരണം. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരുക.

കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നുമാണ് പാസ് ലഭിക്കുന്നത്. തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യുക. തുടർന്ന് രജിസ്‌റ്റർ ചെയ്‌ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. ശേഷം പാസ് ലഭിക്കുന്നതിനായി ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.

നിലവിൽ വൈകുന്നേരം 4 മണിക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ഉള്ളതിനാൽ അതിന് ശേഷമായിരിക്കും നിയന്ത്രണങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. അതിനാൽ തന്നെ പാസ് വിതരണത്തെ കുറിച്ചും യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE