ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ്

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ജനിതകമാറ്റം വന്ന വൈറസ് വഴി ബ്രിട്ടണില്‍ കോവിഡ് വ്യാപനം ശക്‌തമായിരിക്കെ, ലണ്ടനില്‍ നിന്ന് ഇന്നലെ രാത്രി എത്തിയ വിമാനത്തിലെ 5 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചവരുടെ സാംപിള്‍ നാഷനല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദ പരിശോധനക്ക് വിധേയമാക്കും.

യാത്രക്കാരും കാബിന്‍ ക്രൂവും അടക്കം വിമാനത്തിലെ 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കിയിരുന്നു.

ബ്രിട്ടനില്‍നിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നലെ മുതല്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. പഴയ വൈറസിനേക്കാള്‍ 70% അധികമാണ് പുതിയ വൈറസിന്റെ സാംക്രമിക ശേഷി.

Kerala News: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിച്ച് എന്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE