ഷെഡ്യൂൾഡ്‌ പേമെന്റ് ബാങ്ക് പദവി സ്വന്തമാക്കി പേടിഎം

By Staff Reporter, Malabar News
Paytm._2020-Oct-08
Representational Image
Ajwa Travels

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഷെഡ്യൂൾഡ്’ പദവി സ്വന്തമാക്കി പേടിഎം. സർക്കാർ പദ്ധതികളിൽ പങ്കാളിയാകുക, റിസർവ് ബാങ്കുമായി റിപ്പോ-റിവേഴ്‌സ് റിപ്പോ ഇടപാടുകൾ നടത്തുക തുടങ്ങിയ അവസരങ്ങൾ ഇനിമുതൽ പേടിഎമ്മിന് ലഭ്യമാകും.

റിസർവ് ബാങ്ക് ആക്‌ട് അനുസരിച്ചുള്ള പട്ടികയിൽ ഉൾപ്പെടുന്നതോടെ ഓഡിറ്റ്, മൂലധന പര്യാപ്‌തത, കരുതൽ ധനം തുടങ്ങിയ കാര്യങ്ങളിൽ ബാങ്കിനുമേൽ കൂടുതൽ നിരീക്ഷണമുണ്ടാകും.

ബാങ്കിന്റെ സാമ്പത്തിക സ്‌ഥിരത ഉറപ്പാക്കുന്നതിൽ റിസർവ് ബാങ്കിനും ഉത്തരവാദിത്തമുണ്ടാകും. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്‌റ്റ് പേമെന്റ്സ് ബാങ്ക്, ഫിനോ പേമെന്റ്സ് ബാങ്ക് എന്നിവക്കും ഷെഡ്യൂൾഡ് പദവി ലഭിച്ചിരുന്നു.

കൂടുതൽ ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കാൻ ‘ഷെഡ്യൂൾഡ് ബാങ്ക്’ എന്ന പദവി സഹായകമാകുമെന്ന് പേടിഎം ബാങ്ക് എംഡിയും സിഇഒയുമായ സതീഷ് കുമാർ ഗുപ്‌ത പറഞ്ഞു. 6 കോടിയിലധികം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും 5200 കോടി രൂപയുടെ നിക്ഷേപവുമാണ് പേടിഎമ്മിനുള്ളത്.

Read Also: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE